നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം

നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം

ബംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം. ഇന്നലെ ഉച്ചയ്ക്ക് 12:17 ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു എന്നതാണ് പ്രത്യേകത.

ഉച്ചയ്ക്ക് 12:17 ന് സുര്യന്‍ തലയ്ക്ക് മുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍ അമച്വര്‍ ജ്യോതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ഭൂമധ്യരേഖയ്ക്ക് സമീപം വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. മറ്റ് ദിവസങ്ങളില്‍ സൂര്യന്‍ വടക്ക് ഭാഗത്തേക്കോ തെക്ക് ഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു.

ഈ പ്രതിഭാസത്തിന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പൊതു പ്രഭാഷണമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട് ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം, ഈ അളവുകള്‍ ഉപയോഗിച്ച് ഭൂമിയുടെ വ്യാസം അളക്കുകയും ചെയ്യും.

ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18 ന് ബംഗളൂരുവില്‍ നടക്കും. 13.0 ഡിഗ്രി വടക്ക് അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ വര്‍ഷത്തില്‍ രണ്ട് തവണ ഈ പ്രതിഭാസം അനുഭവപ്പെടുന്നു. സാധാരണയായി ഏപ്രില്‍ 24/25 നും ഓഗസ്റ്റ് 18 നും ഇടയിലാണ് ഇത് കാണപ്പെടുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.