തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം.
വിഎസ് ഈ മാസം ആദ്യം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികില്‍സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത് ഇതുവരെ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വിഎസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.