ദുബായ്: വിദേശികള്‍ക്കായി പുതിയ പൗരത്വനിയമം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബന്‍ റാഷിദ് അല്‍ മക്തൂം. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുളള നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, കലാകാരന്മാർ, എഴുത്തുകാർ എന്നിവർക്ക് ഇനി യുഎഇ പൗരത്വത്തിന് അപേക്ഷിക്കാം. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ അർഹതയുണ്ടാകും.

ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർക്ക് ഏറെ ഗുണമുളളതാണ് പുതിയ പൗരത്വനിയമം.ഇതുസംബന്ധിച്ച നിയമ ഭേദഗതികള്‍ യുഎഇ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വികസനയാത്രയ്ക്ക് ഒപ്പം നില്‍ക്കുന്ന പ്രതിഭകളെ ആകർഷിക്കാനാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്.

യുഎഇ മന്ത്രിസഭ, പ്രാദേശിക കോടതികള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ഓരോ വിഭാഗത്തിലും അർഹരായവരെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പൗരത്വത്തിന് നാമനിർദ്ദേശം ചെയ്യും. യുഎഇ പാസ്പോർട്ട് സ്വീകരിക്കുന്നവർക്ക് നിലവിലുള്ള പൗരത്വം നിലനിർത്താനും അനുമതിയുണ്ടെന്നും ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.