മാസപ്പടി കേസ്: വിജിലന്‍സ് കോടതി മെയ് മൂന്നിന് വിധി പറയും; തെളിവുകള്‍ ഹാജരാക്കി മാത്യൂ കുഴല്‍നാടന്‍

മാസപ്പടി കേസ്: വിജിലന്‍സ് കോടതി മെയ് മൂന്നിന് വിധി പറയും; തെളിവുകള്‍ ഹാജരാക്കി മാത്യൂ കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി മെയ് മൂന്നിന് വിധി പറയും.

കോടതി ഇന്ന് കേസ് പരിഗണിച്ച വേളയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ മൂന്ന് രേഖകള്‍ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചു. മാസപ്പടി കേസില്‍ നിലവില്‍ ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.

ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ കമ്പനിക്ക് ഭൂപരിധി ലംഘിച്ച് ഉത്തരവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിന്ട്‌സ് ഉള്‍പ്പെടെയുള്ള രേഖകളാണ് കോടതി മുമ്പാകെ മാത്യു സമര്‍പ്പിച്ചത്.

ആലപ്പുഴ തോട്ടപ്പള്ളിയിലെ തീരപ്രദേശത്ത് നടന്നത് പ്രളയാനന്തരമുള്ള മണ്ണ് നീക്കം ചെയ്യലല്ല മറിച്ച് ഖനനമാണെന്ന് കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകളും കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.