രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

 രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. മണ്ണാര്‍ക്കാട് കോടതിയാണ് പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പി.വി അന്‍വന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധി, നെഹ്രു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു പരാമര്‍ശം.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്‍വര്‍ പറഞ്ഞത്. പിവി അന്‍വര്‍ എംഎഎയുടെ പരാമര്‍ശത്തെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുകയും ചെയ്തു. പറയുമ്പോള്‍ തിരിച്ചും കിട്ടുമെന്ന് രാഹുല്‍ ഓര്‍ക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.