ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെ മുതല്‍ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ച ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഡല്‍ഹി പൊലീസ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച ഉറവിടം ഒന്നുതന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിപിഎന്‍ ഉപയോഗിച്ചാണ് വിവിധ സ്‌കൂളുകള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു. രാവിലെ മുതല്‍ സന്ദേശം ലഭിച്ച സ്‌കൂളുകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.