യുഎഇയിലെ 11 ബാങ്കുകള്‍ക്ക് 45.7 ദശലക്ഷം ദി‍ർഹം പിഴ ചുമത്തി സെന്‍ട്രല്‍ ബാങ്ക്

യുഎഇയിലെ 11 ബാങ്കുകള്‍ക്ക്  45.7 ദശലക്ഷം ദി‍ർഹം പിഴ ചുമത്തി സെന്‍ട്രല്‍ ബാങ്ക്

അബുദാബി: യുഎഇയിലെ 11 ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് 45.7 ദശലക്ഷം ദി‍ർഹം പിഴ ചുമത്തി. നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ പണം സമ്പാദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും നിബന്ധനങ്ങളും ലംഘിച്ചതിനാണ് പിഴ.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനുള്ള ധനസഹായം, നിയമവിരുദ്ധ സംഘടനകളുടെ ധനസഹായം എന്നിവ സംബന്ധിച്ച 2018 ലെ ഫെഡറൽ നിയമത്തിലെ ആ‍‍ർട്ടിക്കിള്‍ 14 അനുസരിച്ചാണ് നടപടി. ബാങ്കുകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവ‍ർത്തിക്കാന്‍ എല്ലാ ബാങ്കുകളും ബാധ്യസ്ഥമാണെന്നും ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.