കോവിഡ് മുന്‍കരുതല്‍ ലംഘിക്കുന്നത് കണ്ടാൽ റിപ്പോർട്ട് ചെയ്യണം; ദുബായ് പോലീസ്

കോവിഡ് മുന്‍കരുതല്‍ ലംഘിക്കുന്നത് കണ്ടാൽ റിപ്പോർട്ട് ചെയ്യണം; ദുബായ് പോലീസ്

ദുബായ്: കോവിഡ് നിയമലംഘനങ്ങള്‍ റിപ്പോ‍ർട്ട് ചെയ്യാന്‍ എമിറേറ്റിലെ താമസക്കാരോട് ആവശ്യപ്പെട്ട് ദുബായ് പോലീസ്. കോവിഡ് മുന്‍കരുതല്‍ പാലിക്കാതിരിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 901 ലേക്കോ അതല്ലെങ്കില്‍ പോലീസ് ആപ്പിലോ അറിയിക്കാം.

സുരക്ഷാ മുന്‍കരുതല്‍ പാലിക്കുക വഴി സമൂഹത്തിന്‍റെ ആരോഗ്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ട്വീറ്റില്‍ ദുബായ് പോലീസ് വ്യക്തമാക്കുന്നു. മാളുകളില്‍ മാസ്ക് ധരിക്കാത്തതിനാല്‍ കഴിഞ്ഞയാഴ്ച 443 പേർക്ക് ദുബായ് പോലീസ് പിഴ ചുമത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.