അമേരിക്കയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ പാസ്റ്ററെ വെടിവച്ചുകൊല്ലാന്‍ ശ്രമം; ജീവന്‍ പണയം വച്ച് വിശ്വാസി അക്രമിയെ കീഴ്‌പ്പെടുത്തുന്ന വീഡിയോ വൈറല്‍

അമേരിക്കയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ പാസ്റ്ററെ വെടിവച്ചുകൊല്ലാന്‍ ശ്രമം; ജീവന്‍ പണയം വച്ച് വിശ്വാസി അക്രമിയെ കീഴ്‌പ്പെടുത്തുന്ന വീഡിയോ വൈറല്‍

പെന്‍സില്‍വാനിയ: അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ പള്ളിയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ പാസ്റ്ററെ വെടിവച്ചുകൊല്ലാന്‍ ശ്രമം. പെന്‍സില്‍വാനിയയിലെ നോര്‍ത്ത് ബ്രാഡോക്കിലുള്ള ജീസസ് ഡ്വെലിങ് പ്ലേസ് ചര്‍ച്ചില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 26 കാരനായ ബെര്‍ണാഡ് ജൂനിയര്‍ പോളിറ്റാണ് പാസ്റ്റര്‍ ഗ്ലെന്‍ ജര്‍മ്മനിയെ വെടിവെക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതി പാസ്റ്റര്‍ക്കു നേരെ തോക്ക് ചൂണ്ടി വെടിവയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വെടിയുതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടു. ദേവാലയത്തിലെ ഒരു വിശ്വാസി അക്രമിയെ കീഴ്‌പ്പെടുത്തിയെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും പൊലീസ് പറഞ്ഞു.

'ഞാന്‍ ഇപ്പോഴും ജീവനോടെയുള്ളതില്‍ ദൈവത്തോട് നന്ദിയുള്ളവനാണ്. ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങി പെട്ടെന്ന് അവന്‍ പള്ളിയുടെ പിന്നില്‍ നിന്ന് മുന്നിലേക്കു നീങ്ങുന്നത് കണ്ടു. അവന്‍ പള്ളിയുടെ മുമ്പിലിരുന്ന് എന്നെ നോക്കി പുഞ്ചിരിച്ച ശേഷം പെട്ടെന്ന് ഒരു തോക്ക് എന്റെ നേരെ ചൂണ്ടുന്നത് കണ്ടു. എന്നാല്‍ തോക്കില്‍ നിന്ന് വെടിയുണ്ട പുറത്തേക്കു വന്നില്ല. ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ വിശ്വാസി സ്വന്തം ജീവന്‍ പോലും നോക്കാതെ അവനെ കീഴ്‌പ്പെടുത്തി. പെന്‍സില്‍വാനിയ പൊലീസ് സംഭവസ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിയെ പള്ളിയില്‍ തടഞ്ഞുവച്ചു'- പാസ്റ്റര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.