സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

 സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന സംവിധായകന്‍ ഹരികുമാര്‍(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 2022 ല്‍ റിലീസ് ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി സംവിധാനം ചെയ്തത്.

1994 ല്‍ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം ഏറെ പ്രശംസ ലഭിച്ച ചിത്രമാണ്. ജാലകം, ഊഴം, ഉദ്യാനപാലകന്‍ തുടങ്ങി ഒരുപിടി ശ്രദ്ധേയമായ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും ഹരികുമാര്‍ നിര്‍വ്വഹിച്ചു.

മമ്മൂട്ടി, ഗൗതമി, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ദേശീയ പുരസ്‌കരം നേടി. 2005 ലും 2008 ലും ദേശീയ പുരസ്‌കാര ജൂറി അംഗമായി പ്രവര്‍ത്തിച്ചു. സ്വയംവര പന്തല്‍, പുലര്‍വെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ എന്നിവ മറ്റ് പ്രധാന ചിത്രങ്ങളാണ്. ചന്ദ്രികയാണ് ഭാര്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.