കണ്ണൂര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്കു കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയില്‍ നിന്നും സൗദിയില്‍ നിന്നും പുതിയ സര്‍വീസ് തുടങ്ങി. റാസ് അല്‍ ഖൈമയില്‍ നിന്ന് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് നാല് അധിക സര്‍വീസും തുടങ്ങി.
നേരത്തെ ആഴ്ചയില്‍ ആറ് ദിവസമുണ്ടായിരുന്ന സര്‍വീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതമുണ്ടാകും. ദമാമില്‍നിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്കുമുള്ള സര്‍വീസും വര്‍ധിപ്പിച്ചു. കണ്ണൂരില്‍നിന്ന് കൂടുതല്‍ സെക്ടറുകളിലേക്ക് സര്‍വീസ് തുടങ്ങുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
യാത്രക്കാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം നട്ടം തിരിയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന് ഏറെ ആശ്വാസം പകര്‍ന്നിരിക്കുകയാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.