അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം തിരുവല്ലയില്‍; അന്തിമ തീരുമാനം ഇന്നത്തെ സിനഡിന് ശേഷം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി

അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം തിരുവല്ലയില്‍; അന്തിമ തീരുമാനം ഇന്നത്തെ സിനഡിന് ശേഷം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ (കെ.പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് തന്നെ ആയിരിക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന സഭാ സിനഡിന് ശേഷമുണ്ടാകും.

തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആണ് സിനഡ് നടക്കുക. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചാകും സഭാ നേതൃത്വം തീരുമാനമെടുക്കുക. അപകടത്തില്‍ ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്നാണ് സഭയുടെ നിലപാട്.

അത്തനേഷ്യസ് യോഹാന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് നല്‍കിയ സേവനങ്ങളിലൂടെയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നല്‍കിയ സംഭാവനകളിലുടെയും അദേഹം ഓര്‍മ്മിക്കപ്പെടുമെന്ന് മോഡി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനാപകടത്തില്‍ ഇപ്പോള്‍ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങള്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.