ദുബായ് എയർപോർട്ടിലേത് നാല് സെക്കൻഡിനുള്ളിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട്ട്‌ ഗേറ്റുകൾ; നിലവിൽ 127 സ്മാർട്ട്‌ ഗേറ്റുകൾ

ദുബായ് എയർപോർട്ടിലേത് നാല് സെക്കൻഡിനുള്ളിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട്ട്‌ ഗേറ്റുകൾ; നിലവിൽ 127 സ്മാർട്ട്‌ ഗേറ്റുകൾ

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെയുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ നാല് സെക്കൻഡിനുള്ളിൽ യാത്രക്കാരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി.

സെക്കന്‍ഡുകൾ കൊണ്ട് സഞ്ചാരികളുടെ ആഗമനവും നിർഗമനവും സാധ്യമാക്കുന്ന സ്മാർട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ അനുഭവങ്ങളാണ് യാത്രക്കാർക്ക് പകരുന്നതെന്ന് വേൾഡ് ട്രേഡ് സെന്റർ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ജിഡിആർഎഫ്എ പവലിയനിൽ അധികൃതർ വിശദീകരിച്ചു.ലോകത്തിലെ ഏറ്റവും തിരക്കോറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട് ഗേറ്റുകളാണ് ആകെ ഉള്ളതെന്ന് അധികൃതർ പറഞ്ഞു

വിമാനത്താവളത്തിലെ പാസ്പോർട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു നിൽക്കാതെ സഞ്ചാരികൾക്ക് നിമിഷ നേരം കൊണ്ട് സ്വയം തന്നെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ്‌ സ്മാർട്ട് ഗേറ്റുകൾ.വിവിധ മേഖലകളിലെ തുടർച്ചയായ വികസനവും നവീകരണവുമാണ് ദുബായിയുടെ ആഗോള ട്രാവൽ ഡെസ്റ്റിനേഷൻ എന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വ്യവസായം, കൂടാതെ ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് വിശിഷ്ടവും നൂതനവുമായ യാത്രാ അനുഭവങ്ങൾ നൽകുന്നതിനുള്ള റെസിഡൻസി ദുബായിയുടെ പ്രതിബദ്ധതയെയാണ് യാത്രക്കാരുടെ നടപടികൾ കൂടുതൽ വേഗത്തിലും ലളിതവും സുഖവും ആക്കുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.