ആഗോള മാധ്യമ ദിനാചരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആഗോള മാധ്യമ ദിനാചരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊച്ചി: ആഗോള മാധ്യമ ദിനത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രകാശനം പാലാരിവട്ടം പി.ഒ.സിയില്‍ സംവിധായകന്‍ ടോം ഇമ്മട്ടി നിര്‍വ്വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ ടോണി കോഴിമണ്ണില്‍, ഫാ. സ്റ്റീഫന്‍ ചാലക്കര, ഫാ. ജോജു കൊക്കാട്ട്, ഫാ. മാര്‍ട്ടിന്‍ തട്ടില്‍, ഡോ. മാത്യു കുരിശുമ്മുട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

'നിര്‍മിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും: സമ്പൂര്‍ണമായ മാനുഷിക ആശയ വിനിമയത്തിലേക്ക്' എന്നതാണ് 58-ാം ആഗോള മാധ്യമ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശത്തിന്റെ മുഖ്യ പ്രമേയം. മെയ് 12 ഞായര്‍ ആഗോള മാധ്യമ ദിനമായി ആചരിക്കും. ഡോ. മാത്യു കുരിശുമ്മൂട്ടില്‍ മാര്‍പാപ്പയുടെ മാധ്യമ ദിന സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.