കുവൈറ്റ് വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ജൂണ്‍ മുതല്‍

കുവൈറ്റ് വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ജൂണ്‍ മുതല്‍

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് നടപ്പാകാനുള്ള തീരുമാനത്തിന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. ജൂണ്‍ ഒന്ന് മുതല്‍ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക. കുവൈറ്റില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് മൂന്ന് ദിനാറും കുവൈറ്റില്‍ എത്തുന്നവര്‍ക്ക് രണ്ട് ദിനാറും ആണ് ഫീസ്. പാര്‍പ്പിട സേവനകാര്യ മന്ത്രി അബ്ദുല്ല അല്‍ മഅറഫി ആണ് യൂസേഴ്സ് ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

ഇതനുസരിച്ചു ജൂണ്‍ ഒന്ന് മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യൂസേഴ്സ് ഫീ അടക്കേണ്ടി വരും. നേരത്തെയുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈറ്റില്‍ നിന്ന് യാത്ര പുറപ്പെടുന്നവരില്‍ നിന്ന് മൂന്നു ദിനാറും അറൈവല്‍ യാത്രക്കാരില്‍ നിന്ന് രണ്ടു ദിനാറും ആണ് ഈടാക്കുക.

ടൂ വേ’ യാത്രക്കാര്‍ അഞ്ചു ദിനാര്‍ അടക്കണം. നേരത്തെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നിരക്ക്‌ ഏർപ്പെടുത്തുന്നതെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ സേവന ഫീസ് നിരക്കാണ് ഇതെന്നും സിവിൽ വ്യോമയാന സമിതി വക്താവ്‌ സ'അദ്‌ അൽ ഉതൈബി പറഞ്ഞു. യൂസേഴ്സ് ഫീ ഏർപ്പെടുത്തുക വഴി പ്രതിവർഷം 39.245 ദശലക്ഷം ദിനാറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.