ജസ്ന തിരോധാനം: അച്ഛന്‍ നല്‍കിയ തുടരാന്വേഷണ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്ന്

 ജസ്ന തിരോധാനം: അച്ഛന്‍ നല്‍കിയ തുടരാന്വേഷണ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്ന്

തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തവ് ഇന്ന് പുറപ്പെടുവിക്കും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചിരുന്നു. ഇത് സിബിഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്.

തെളിവുകള്‍ ഒത്തുനോക്കിയാവും കോടതി തീരുമാനം എടുക്കുക. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജയിംസിന്റെ അവകാശവാദം. ഇതോടെ കേസ് ഡയറി ഹാജരാക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ജെയിംസ് നല്‍കിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മില്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തില്‍ സിജെഎം കോടതി ഉത്തരവിടുക.

ജസ്നയെ കാണാതായതില്‍ തുടരന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം. തുടരന്വേഷണം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തെളിവുകള്‍ ഹാജരാക്കാതെ ഉത്തരവിടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് സമാന്തരമായ അന്വേഷം നടത്തി ചില തെളിവുകള്‍ കണ്ടെത്തിയത്. പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജസ്‌നക്ക് എന്ത്സംഭവിച്ചുവെന്ന്കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം ജസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛന്‍ പറയുന്നത്. ജസ്‌ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛന്‍ അവകാശപ്പെടുന്നു. ജസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് ജയിംസ് പറയുന്നത്.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.