നൈജീരിയയിൽ കത്തോലിക്ക സ്‌കൂളിന് നേരെ ആക്രമണം; സ്കൂൾ അടച്ച് പൂട്ടാൻ ഉത്തരവിട്ട് മകുർദി രൂപത

നൈജീരിയയിൽ കത്തോലിക്ക സ്‌കൂളിന് നേരെ ആക്രമണം; സ്കൂൾ അടച്ച് പൂട്ടാൻ ഉത്തരവിട്ട് മകുർദി രൂപത

അബുജ: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഫാദർ ആംഗസ് ഫ്രേസർ മെമ്മോറിയൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി സ്കൂൾ അടച്ച് പൂട്ടാൻ നൈജീരിയയിലെ മകുർദി രൂപത ഉത്തരവിട്ടു. മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അനഗ്‌ബെ വിളിച്ച് ചേർത്ത ഒരു യോഗത്തിലാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്.

തോക്കുധാരികളായി എത്തിയ അജ്ഞാത സംഘമാണ് വിദ്യാർഥികൾ ഉറങ്ങിക്കിടന്നിരുന്ന സമയത്ത് വെടിയുതിർത്തുകൊണ്ട് ആക്രമണം നടത്തിയത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഒരു മുൻ കരുതലിന്റെ ഭാഗമായാണെന്ന് മകുർദി രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാദർ മോസസ് ഇയോരപുവു പറഞ്ഞു.

വൈദികരോടും പാസ്റ്ററൽ യൂണിറ്റുകളിലുള്ളവരോടും അവരുടെ പരിസരത്ത് സുരക്ഷ കർശനമാക്കാനും പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് അഭ്യർഥിക്കാനും രൂപത നിർദേശം നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.