കാബൂൾ: ശക്തമായ മഴയ്‌ക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 300 മരണം. ആയിരത്തിലേറെ വീടുകളും തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തിൻറെ വടക്കൻ പ്രവിശ്യയായി ബാഗ്‌ലാനെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി.
ബാഗ്‌ലാൻ പ്രവിശ്യയിൽ അപ്രതീക്ഷിതമായെത്തിയ കനത്ത മഴ അഞ്ച് ജില്ലകളെയാണ് ബാധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക ഭക്ഷ്യസംഘടനയുടെ നേതൃത്വത്തിലാണ് പ്രളയബാധിതർക്കുള്ള ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നത്. ലഭ്യമായ മുഴുവൻ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് താലിബാൻ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തിൽ വലിയ സാമ്പത്തിക നഷ്‌ടം രാജ്യത്തുണ്ടായിട്ടുണ്ടെന്നും അദേഹം അറിയിച്ചു.
ദുരിത ബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിനും മരണപ്പെട്ടവരെ കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ നടക്കുകയാണ്. എയർഫോഴ്‌സും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ട്. സൈനിക ആശുപത്രികൾ വഴിയാണ് നിലവിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതെന്നും അദേഹം അറിയിച്ചു. നേരത്തെ ഏപ്രിലിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും പ്രളയവും റിപ്പോർട്ട് ചെയ്‌തിരുന്നു. അന്ന് 70ലേറെ പേർക്കായിരുന്നു ജീവൻ നഷ്‌ടമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.