ദുബായ്: എസ് കെ പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള 25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ പി രാമനുണ്ണിക്കും ( പുസ്തകം 'ഹൈന്ദവം ') പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്ന കഥാവിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ' ചിലയ്ക്കാത്ത പല്ലി' ക്കും ലഭിച്ചു.പ്രൊഫ.എം കെ സാനു , ഡോ.പി സോമൻ ശ്രീമതി സുജാ സൂസൻ ജോർജ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ സെക്രട്ടറിയും 'ചേതന റാസൽഖൈമയുടെ മുൻ ഭാരവാഹിയും കൂടിയായ അക്ബർ , ഉറൂബ് ചെറുകഥാ പുരസ്കാരം, അക്കാഫ് പോപ്പുലർ ചെറുകഥാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഷാർജ ബുക് ഫെയറിൽ പ്രകാശനം ചെയ്ത പുസ്കം ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട് വെച്ച് സമ്മാനിക്കുമെന്ന് ശ്രീമതി സുജ സൂസൻ ജോർജ് , സമിതി ചെയർമാൻ രമേശൻ ദേവപ്രിയം , ഖജാൻജി റാണി പി കെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.