സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കത്തെഴുതിവച്ച് വീടുവിട്ടുപോയ 14 കാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കത്തെഴുതിവച്ച് വീടുവിട്ടുപോയ 14 കാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ചിത്രം കണ്ട കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ചതില്‍ നിന്നും കുട്ടി വീടുവിട്ട് വന്നതാണെന്ന് മനസിലാക്കിയ റിനു കുട്ടിയെ മടങ്ങിപ്പോകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയുമായിരുന്നു.

വീട്ടില്‍ നിന്ന് സൈക്കിളില്‍ നിന്ന് മല്ലപ്പള്ളിയിലേക്കും അവിടെ നിന്ന് ബസ് മാര്‍ഗം ചങ്ങനാശേരിയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്കും പോകുകയായിരുന്നു. 1500 രൂപയായിരുന്നു കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. ബംഗളൂരുവിലേക്ക് പോകാനായിരുന്നു കുട്ടിയുടെ ലക്ഷ്യം.


ഇന്നലെ മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നെന്നും അഞ്ച് വര്‍ഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പെഴുതിവെച്ച ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.