കമ്പംമെട്ടില്‍ കാറിനുള്ളില്‍ കോട്ടയത്തെ മൂന്നംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കമ്പംമെട്ടില്‍ കാറിനുള്ളില്‍ കോട്ടയത്തെ മൂന്നംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കുമളി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പംമെട്ടിന് സമീപം കാറിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്.

കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോര്‍ജ് പി.സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ എസ്.ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.

കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് ജോര്‍ജിന്റെയും അഖിലിന്റെയും മൃതദേഹങ്ങള്‍ കിടുന്നിരുന്നത്. മേഴ്‌സിയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തു വച്ച നിലയിലുമായിരുന്നു. കാറിന് സമീപത്തു നിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ ചോര ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.

ജോര്‍ജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മീനടം തോട്ടക്കാട്ടെ വാടക വീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.