ലേഡി ഓഫ് അറേബ്യ ദേവാലയം സന്ദർശിച്ച് ജീവകാരുണ്യ പ്രവര്‍ത്തക സിസ്റ്റർ ലൂസി കുര്യൻ

ലേഡി ഓഫ് അറേബ്യ ദേവാലയം സന്ദർശിച്ച് ജീവകാരുണ്യ പ്രവര്‍ത്തക സിസ്റ്റർ ലൂസി കുര്യൻ

മനാമ: മഹര്‍ ഫൗണ്ടേഷന്‍ സ്ഥാപകയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയും നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടുകയും ചെയ്ത സിസ്റ്റർ ലൂസി കുര്യൻ ബഹ്റൈനിലെ ഏറ്റവും വലിയ ദേവാലയമായ ലേഡി ഓഫ് അറേബ്യ സന്ദർശിച്ചു. ദേവാലയത്തിലെത്തിയ സിസ്റ്ററിന് ഇടവക സ്വീകരണം നൽകി.

ലേഡി ഓഫ് അറേബ്യ അസിസ്റ്റൻറ് വികാരി ദേസി ദ്ദേരി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ മർക്കോസ് ഫെർണാണ്ടസ്, മലയാളം കമ്മ്യൂണിറ്റി കോഡിനേറ്റർ ഡേവിസ് ടീ മാത്യു, ഫാമിലി സെൽ ഓർഡിനേറ്റർ റിനിഷ് പോൾ, ബ്രദർ ജെസീക്ക എന്നിവർ പ്രസംഗിച്ചു. സാജു സ്റ്റീഫൻ, സാബിൻ കുരിയാക്കോസ്, സാജൻ സെബാസ്റ്റ്യൻ, പൊൻകുന്നം സോബി, ലൂസിയാന അയർലൻഡ്, ജിബി അലക്സ് പോളി വിതയത്തിൽ, ബൈജു തോമസ് സിജോ, ലൈജു തോമസ് എന്നിവർ സിസ്റ്റോടൊപ്പം ദേവാലയം സന്ദർശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.