ഇന്ധന സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ധന സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വര്‍ധിക്കുക. പെട്രോളിന് 2.98 രൂപ അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയും 12 രൂപ അഡീഷനല്‍ എക്സൈസ് ഡ്യൂട്ടിയുമാണുണ്ടായിരുന്നത്. ഇത് യഥാക്രമം 1.4 രൂപ, 11 രൂപ എന്നിങ്ങനെയായി കുറച്ചു.

ഡീസലിന്റെ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി 4.83 രൂപയില്‍നിന്ന് 1.8 രൂപയായും അഡീഷനല്‍ ഡ്യൂട്ടി ഒമ്ബതില്‍നിന്ന് എട്ടുരൂപയായും കുറച്ചു. പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റംവരുത്തി.ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക.

എക്സൈസ് തീരുവ കുറച്ചതിനാല്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കില്ല എന്ന് പറയുമ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത് ബാധ്യതയാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കാര്‍ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റില്‍ കേന്ദ്രം ഇന്ധനത്തിന് പുതിയ സെസ് ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.