ഇറ്റാലിയൻ നടൻ റോബർട്ടോ ബെനിഗ്നിയും ഫുട്ബോൾ താരം ജിയാൻലൂജി ബഫണും ലോക ശിശുദിനത്തിൽ മാർപാപ്പയോടൊപ്പം വേദി പങ്കിടും

ഇറ്റാലിയൻ നടൻ റോബർട്ടോ ബെനിഗ്നിയും ഫുട്ബോൾ താരം ജിയാൻലൂജി ബഫണും ലോക ശിശുദിനത്തിൽ മാർപാപ്പയോടൊപ്പം വേദി പങ്കിടും

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികളെ കാണാനും അവരുമായി സംവദിക്കാനുമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ആദ്യ ലോക ശിശു ദിനം മെയ് 25, 26 തീയതികളില്‍ നടക്കും. ആഘോഷങ്ങൾക്ക് തിളക്കമേകാൻ ഇറ്റാലിയൻ നടൻ റോബർട്ടോ ബെനിഗ്നിയും ഫുട്ബോൾ താരം ജിയാൻലൂജി ബഫണും മാർപാപ്പക്കൊപ്പം ചടങ്ങിൽ പങ്കെടുത്തും.

ഇറ്റലിയെ 2006 ലോകകപ്പിൽ വിജയത്തിലെത്തിച്ച ഗോളി ബഫണിൻ്റെ നേതൃത്വത്തിൽ മെയ് 25 ശനിയാഴ്ച റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ കുട്ടികളും ഫുട്ബോൾ കളിക്കാരും തമ്മിലുള്ള ഫുട്ബോൾ മത്സരം നടക്കും. മെയ് 26 ന് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ ദിവ്യബലി അർപ്പിക്കും. ഓസ്‌കാർ പുരസ്‌കാര ജേതാവും ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ പ്രശസ്തനുമായ ബെനിഗ്നി പ്രസം​ഗിക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ലോക ശിശുദിന സമ്മേളത്തിൽ പങ്കെടുക്കും.
റോബർട്ടോ ബെനിഗ്നി

കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം പങ്കിട്ടിരുന്നു. 'കുട്ടികളില്‍ നിന്നു പഠിക്കാം' എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ ലോകമെമ്പാടും നിന്നുള്ള 7500 ല്‍ അധികം കുട്ടികളാണ് പങ്കെടുത്തത്.

ഒമ്പത് വയസുകാരന്‍ അലെസാണ്‍ഡ്രോയാണ് പാപ്പയ്ക്ക് മുന്നില്‍ ശിശുദിനം വേണമെന്ന ആശയം മുന്നോട്ടുവെച്ചത്. ലോക യുവദിനത്തോട് അനുബന്ധിച്ച് പാപ്പ നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് തന്നെപോലെയുള്ള കുട്ടികള്‍ക്കായും ഒരു ദിവസം വേണമെന്ന ആശയം കുഞ്ഞ് അലെസാണ്‍ഡ്രോ പാപ്പയോട് പങ്കുവെച്ചത്. ആശയം നല്ലതാണെന്നും ശിശുക്കള്‍ക്കായി ഒരു ദിവസം നീക്കിവയ്ക്കാമെന്നും പാപ്പ അന്ന് വാക്കുനല്‍കി. തുടര്‍ന്നാണ് മെയ് മാസത്തില്‍ ശിശുദിനം സംഘടിപ്പിക്കാമെന്ന് പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


ജിയാൻലൂജി ബഫൺ

കുട്ടികളെ ഏറെ സ്‌നേഹിച്ച യേശുവിനെ പോലെ ശിശുക്കള്‍ക്ക് പ്രത്യേക കരുതലും സ്‌നേഹവും പരിചരണവും നല്‍കണം. അവര്‍ എങ്ങനെയുള്ളൊരു ലോകത്തിലാണ് നാം വളരണമെന്ന് ആഗ്രഹിക്കുന്നത്, അതുപോലൊരു ലോകം അവര്‍ക്കായി നിര്‍മിക്കാന്‍ ഓരോരുത്തരും ഉത്സാഹിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തിരുന്നു.

വത്തിക്കാനിലെ സംസ്‌കാരിക - വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഡികാസ്ട്രി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ ലോകമെമ്പാടും നിന്നുള്ള ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.