180 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കിലിടിച്ചു; സംഭവം പൂനെ വിമാനത്താവളത്തില്‍: യാത്രക്കാര്‍ സുരക്ഷിതര്‍

180 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കിലിടിച്ചു; സംഭവം പൂനെ വിമാനത്താവളത്തില്‍: യാത്രക്കാര്‍ സുരക്ഷിതര്‍

പൂനെ: ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പൂനെ വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. 180 ഓളം യാത്രക്കാര്‍ വിമാനത്തിലിരിക്കുമ്പോഴായിരുന്നു സംഭവം.

വിമാനത്തിന്റെ മൂക്കിനും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. കൂട്ടിയിടിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി ബദല്‍ വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.

കൂട്ടിയിടിയുടെ കാരണം കണ്ടെത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. വിമാനം നിലത്ത് ചലിപ്പിക്കാന്‍ ഉപയോഗിച്ച ടഗ് ട്രക്ക് ടാക്സി ചെയ്യുന്നതിനിടെ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തടസങ്ങള്‍ നേരിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.