'സ്വാതി ബിജെപി ഏജന്റ്'; സ്വാതി മലിവാള്‍ എംപിയെ തള്ളി എഎപി

 'സ്വാതി ബിജെപി ഏജന്റ്'; സ്വാതി മലിവാള്‍ എംപിയെ തള്ളി എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎയ്ക്ക് എതിരായ പരാതിയില്‍ സ്വാതി മലിവാള്‍ എംപിയെ തള്ളി എഎപി. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാതി അരവിന്ദ് കെജരിവാളിന്റെ വീട്ടിലേക്ക് വന്നത് എന്നാണ് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന ആരോപിച്ചത്. പിന്നാലെ അതിഷിയ്ക്ക് മറുപടിയുമായി സ്വാതിയും രംഗത്തെത്തി.

നേരത്തെ കെജരിവാളിന്റെ വീട്ടില്‍ നിന്നുള്ള സ്വാതി മലിവാളിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സ്വാതിയും മുഖ്യമന്ത്രിയുടെ സ്റ്റാഫുകളും തര്‍ക്കിക്കുന്നതാണ് വീഡിയോയില്‍. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാതിക്കെതിരെ അതിഷി രംഗത്തെത്തിയത്. സ്വാതിയുടെ ആരോപണങ്ങള്‍ അസത്യവും അടിസ്ഥാന രഹിതവുമാണെന്ന് വീഡിയോയിലൂടെ തെളിഞ്ഞു എന്നാണ് അതിഷി പറഞ്ഞത്.

മെയ് 13 ന് മുന്‍കൂട്ടി അറിയിക്കാതെയും അപ്പോയ്ന്‍മെന്റ് എടുക്കാതെയുമാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ആ സമയം മുഖ്യമന്ത്രി അവിടെയില്ലാതിരുന്നതിനാല്‍ അദേഹം രക്ഷപ്പെട്ടു. അതോടെ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ആരോപണമുന്നയിച്ചു എന്നാണ് അതിഷി പറഞ്ഞത്.

പിന്നാലെ അതിഷിക്ക് മറുപടിയുമായി സ്വാതി രംഗത്തെത്തുകയായിരുന്നു. ഇന്നലെ വന്നവര്‍ 20 വര്‍ഷമായി പാര്‍ട്ടിയിലുള്ള തന്നെ ബിജെപി ഏജന്റാക്കി എന്നാണ് സ്വാതി എക്‌സില്‍ കുറിച്ചത്. ഗുണ്ടയെ സംരക്ഷിക്കാന്‍ പാര്‍ട്ടി തന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണെന്നും അവര്‍ കുറിച്ചു. ബിഭവ് കുമാറിന്റെ ഭീഷണി പേടിച്ചാണ് എഎപി നിലപാട് മാറ്റിയതെന്നും സ്വാതി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.