'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുൽ ​ഗാന്ധി

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുൽ ​ഗാന്ധി

റായ്ബറേലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ബി.ജെ.പി തടസപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ ബല്‍ഹാര പോളിങ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുല്‍ ഉയര്‍ത്തുന്ന ആരോപണം.

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. രാജ്യത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. വെല്ലുവിളികളെ മറികടന്നുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി വോട്ടെടുപ്പിനെ നേരിടുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഈ തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് നേരിടുന്നത്. മാറ്റത്തിന്റെ കൊടുങ്കാറ്റ് രാജ്യത്തുടനീളം വീശുന്നു. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്കായി വോട്ട് ചെയ്യുക. നിങ്ങളുടെ അവകാശം, ഇന്ത്യയുടെ പുരോഗതിക്ക് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ നിലകൊണ്ടു. കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളില്‍ നിന്ന് ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.