തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം നടപടികള്‍ ആരംഭിക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഐ.ടി പാര്‍ക്കുകളിലും മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കം.
ഐ.ടി പാര്‍ക്കുകളില്‍ മദ്യ വില്‍പനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.ബാബുവുമാണ് പ്രധാനമായും എതിര്‍പ്പ് ഉന്നയിച്ചത്. ടെക്നോ പാര്‍ക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും വിവിധ കമ്പനികള്‍ ഉണ്ട്.
എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയാല്‍ കേരളത്തില്‍ മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ഇതിന്റെ പശ്ചാതലത്തിലാണ് വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രതിപക്ഷ വിമര്‍ശനം മറികടന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.
ക്ലബ്ബുകള്‍ക്കുള്ള ലൈസന്‍സാവും ഇവിടെയും നല്‍കുക. ഫീസ് 20 ലക്ഷം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയായിരിക്കും. ഐ.ടി പാര്‍ക്ക് നേരിട്ടോ പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നല്‍കും.
ബിയറും വൈനും വിദേശ മദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ക്കും ബാറുകള്‍ക്കും നിശ്ചയിച്ചിട്ടുള്ള ദൂര പരിധി ഇവയ്ക്ക് ബാധകമല്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐ.ടി പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.