അജുവർഗീസും ജോണി ആന്‍റണിയും താരങ്ങൾ; ഒരുപിടി നല്ല ​ഗാനങ്ങളുമായി സ്വർ​ഗം അണിയറയിൽ

അജുവർഗീസും ജോണി ആന്‍റണിയും താരങ്ങൾ; ഒരുപിടി നല്ല ​ഗാനങ്ങളുമായി സ്വർ​ഗം അണിയറയിൽ

കൊച്ചി: ഒരുപിടി നല്ല ഗാനങ്ങളുമായി സ്വര്‍ഗം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സന്തോഷ് വര്‍മ, ഹരിനാരായണന്‍, ബേബി ജോണ്‍ കലയന്താനി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ രചനകള്‍ക്ക് മോഹന്‍ സിതാര, ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സ്വര്‍ഗം എന്ന ചിത്രം ഒരുങ്ങന്നത്. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരണ്‍, സുദീപ്കുമാര്‍, അഫ്‌സല്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ജോണി ആന്റണി, മഞ്ജു പിള്ള, അജു വര്‍ഗീസ്, അനന്യ, സിജോയ് വര്‍ഗീസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളുടെ കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് സി.എന്‍ ഗ്ലോബല്‍ മൂവീസാണ്.

ഒരു പറ്റം പ്രവാസികളുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനമാണ് സിഎന്‍ ഗ്ലോബല്‍ മൂവീസ്. വര്‍ഗീസ് തോമസ്, രഞ്ജിത്ത് ജോണ്‍, സിബി മാണി കുമാരമംഗലം, മനോജ് തോമസ്, മാത്യു തോമസ്, ബേബിച്ചന്‍ വര്‍ഗീസ്, ജോര്‍ജ്കുട്ടി പോള്‍, പിന്റോ മാത്യു, റോണി ജോസ്, ജോബി തോമസ് മറ്റത്തില്‍, എല്‍സമ്മ എബ്രഹാം, ജോണ്‍സണ്‍ പുന്നേലിപറമ്പില്‍, വിപിന്‍ വര്‍ഗീസ്, ഷാജി ജേക്കബ്, ജോസ് ആന്റണി എന്നിവരാണ് നിര്‍മാതാക്കള്‍. സിനിമ രംഗത്തിന് നല്ല കലാസൃഷ്ടികള്‍ നല്‍കുക എന്നതാണ് നിര്‍മാതാക്കളുടെ ആഗ്രഹം.

പ്രേക്ഷക ശ്രദ്ധ നേടി വിജയിച്ച 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ഗം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വര്‍ഗ' ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, സജിന്‍ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശനാട് കനകം, ശ്രീരാം ദേവാഞ്ജന, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യാ, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജീസ് ആന്റണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു. തമിഴകത്തെയും മലയാളത്തിലെയും അതുല്യ പ്രതിഭയായ എസ് ശരവണനാണ് കാമറ.

എഡിറ്റിംഗ് - ഡോണ്‍ മാക്‌സ്. കലാ സംവിധാനം - അപ്പുണ്ണി സാജന്‍, മേക്കപ്പ് - പാണ്ഡ്യന്‍, കോറിയോഗ്രഫി- കലാമാഷ്, ബി.ജി.എം - ബിജിപാല്‍, കോസ്റ്റ്യും ഡിസൈന്‍ - റോസ് റെജീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റെജിലേഷ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് രാജേഷ് തോമസ്, ആന്റോസ് മാണി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ മാനേജര്‍ - റഫീഖ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - തോബിയാസ്, ഫിനാന്‍സ് മാനേജര്‍ - വിഷ്ണു എന്‍.കെ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - സിജോ ജോസഫ് മുട്ടം, പോസ്റ്റര്‍ ഡിസൈന്‍ - അനന്തു. സ്റ്റില്‍സ് - ജിജേഷ് വാടി, മേക്കിങ് വീഡിയോ- ജസ്റ്റിന്‍ ജോര്‍ജ്, പി.ആര്‍.ഒ - വാഴൂര്‍ ജോസ്, എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ലോക്കേഷന്‍ മാനേജര്‍മാര്‍ - ജെയ്‌സണ്‍ കാഞ്ഞാര്‍, സണ്ണി വാഗമണ്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.