ഫാലിമി-24: മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പ്രവാസി അപ്പസ്തലേറ്റ് വാര്‍ഷിക ആഘോഷവും

 ഫാലിമി-24: മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പ്രവാസി അപ്പസ്തലേറ്റ് വാര്‍ഷിക ആഘോഷവും

മസ്‌കറ്റ്: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പ്രവാസി അപ്പോസ്തലേറ്റ് ഒമാന്‍ ചാപ്റ്ററിന്റെ വാര്‍ഷിക ആഘോഷവും ശനിയാഴ്ച മസ്‌കറ്റില്‍ നടത്തപ്പെടുന്നു. പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റൂവി സെയിന്റ് പീറ്റര്‍ ആന്‍ഡ് സെയ്ന്റ് പോള്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും, ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ രാത്രി 8.30 നും ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കും.

ഫാദര്‍ റ്റെജി പുതുവിട്ടില്‍ക്കളത്തില്‍ സഹകാര്‍മ്മികന്‍ ആയിരിക്കും. ഫാ. റ്റെജി പുതുവീട്ടിക്കളം, ഫാ. ജോര്‍ജ് വടുക്കൂട്ട്, ഫാ. തോമസ് വെട്ടിക്കാലയില്‍, ഫാ. ഫിലിപ്പ് നെല്ലിവിള എന്നിവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കും. ഒമാന്‍ ചാപ്റ്റര്‍ വര്‍ഷികത്തിന്
ജോബാന്‍ തോമസ്, സനുഷ്, ജെയിന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

ഗാല ഇടവകയില്‍ 8.15 ന് മെത്രാപ്പോലീത്തയ്ക്ക് ഔദ്യോഗികമായ സ്വീകരണ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് എസ്.എം.സി.എ ഭാരവാഹികള്‍ അറിയിച്ചൂ. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായ പ്രവാസി അപ്പോസ്തലേറ്റ് ഒമാന്‍ ചാപറ്ററിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ 25 ശനിയാഴ്ച രാവിലെ പത്ത് മുതല്‍ രണ്ട് വരെ ബോഷര്‍ ഫിനാന്‍ഷ്യല്‍ കോളജിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.