തൃശൂർ: ഇരു മുന്നണികൾക്കും പ്രത്യേകിച്ചും യു ഡി എഫിന് ശക്തമായ മുന്നറിയിപ്പുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം  "കത്തോലിക്കാ സഭ" അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്നായിരുന്നു വെൽഫെയർ പാർട്ടിയും കോൺഗ്രസുമായുളള ബന്ധത്തെ പരോക്ഷമായി സൂചിച്ചുളള അതിരൂപതയുടെ വിമർശം. ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവർ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. അവഗണനക്കെതിരെ പ്രതികരിക്കുമെന്നും മുഖപത്രം വ്യക്തമാക്കുന്നു. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമുദായത്തെ  ഇനി ആരും കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പും മുഖപത്രത്തിലുണ്ട്. 
 സ്ഥിതിഗതികള്‍ മാറി, തങ്ങളുടെ അവസ്ഥയെകുറിച്ച് അവര്‍ക്ക് ഇന്ന് വ്യക്തമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വ്വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്. എന്നാല്‍ മൂന്ന് മുന്നണികളേയും തള്ളികളയുന്നില്ല. സഭാ നേതൃത്വത്തെ ഉദ്ധരിച്ച് മുഖപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 ഇരു മുന്നണികളും ക്രൈസ്തവ സമുദായത്തെ പാടെ അവഗണിക്കുന്നു എന്ന ചിന്ത ക്രൈസ്തവ യുവാക്കൾക്കിടയിൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ ഔദ്യോഗികമായി പുറത്ത് വരുന്നത്.  ഐക്യ ജനാധിപത്യ  മുന്നണിയും ഇടത് പക്ഷ ജനാധിപത്യ മുന്നണിയും മുസ്ലിം പ്രീണന നയമാണ് സ്വീകരിക്കുന്നതെന്ന് പല ക്രൈസ്തവ സംഘടനകളും ഇതിനോടകം പരസ്യമായി പറഞ്ഞിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.