ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ഫുജൈറ സിറ്റി: ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയില്‍. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ 19-ാം നിലയില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്.

ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയ യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.