ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു. ലോക്സഭയിലേയും രാജ്യസഭയിലേയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലായ് ഒമ്പത് തിയതികള്‍ വരെ നീട്ടിനല്‍കിയത്.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കി മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഡിസംബറില്‍ പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പിനെ മറികടന്നാണ് മോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്.
എന്നാല്‍ ഇതിന് മറുപടിയായി കേന്ദ്രം ഇപ്പോള്‍ പറയുന്നത് ചട്ടങ്ങള്‍ തയ്യാറായി വരികയാണെന്നാണ്. കൊവിഡ് പ്രതിസന്ധി മൂലമാണ് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് കാലതാമസം നേരിടുന്നതെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. വാക്സിന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.