ബിജെപിക്ക് തിരിച്ചടി; തൃണമുല്‍ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരം: സുപ്രീം കോടതി

ബിജെപിക്ക് തിരിച്ചടി; തൃണമുല്‍ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരം: സുപ്രീം കോടതി

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ബിജെപി പരസ്യങ്ങൾ പ്രദമദൃഷ്ട്യാ അപമാനകരമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. തൃണമൂലിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.

പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്കെതിരെ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. അഭിജിത്ത് ഗംഗോപാധ്യായയെ 24 മണിക്കൂർ നേരത്തക്ക് പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് നടപടി.

പത്ത് ലക്ഷമാണോ മമതയുടെ വിലയെന്ന പരാമർശമാണ് നടപടിക്ക് കാരണമായത്. മാന്യതക്ക് നിരക്കാത്ത പരാമര്‍ശമാണ് അഭിജിത്ത് ഗംഗോപാധ്യായ നടത്തിയതെന്ന് കമ്മീഷൻ വിമർശിച്ചിരുന്നു. പരാർമശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.