രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93; രാവണന്റെ ലങ്കയില്‍ 51: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് സൂപ്പര്‍ ഹിറ്റ്

രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93; രാവണന്റെ ലങ്കയില്‍ 51:   സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് സൂപ്പര്‍ ഹിറ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയെ വിമര്‍ശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി. രാജ്യത്തിന്റെ അയല്‍ രാജ്യങ്ങളിലെ ഇന്ധന വില താരതമ്യം ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് വ്യത്യസ്തായ ശൈലിയില്‍ സ്വാമി വിമര്‍ശിച്ചത്. നിരവധി പേരാണ് ഇതിനോടകം ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 83.30 രൂപയും 76.48 രൂപയുമാണ് വില. കേരളത്തില്‍ 90 നോട് അടുക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.