ഉജ്ജയിന്‍: സിസ്റ്റര്‍ ലൂയിസ പുക്കുടി എസ്.എ.ബി.എസ്. (92) നിര്യാതയായി. ഉജ്ജയിനിലെ നവജ്യോതി എസ്.എ.ബി.എസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് അംഗമായിരുന്നു. സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നവജ്യോതി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. സംസ്‌കാരം വൈകുന്നേരം 5.30 ന് ഉജ്ജൈനിയിലെ സെമിത്തേരി ചാപ്പലില്‍ നടക്കും.
38 വര്‍ഷമായി ഉജ്ജയിനിലെ മഠത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ജീവിതമാണ് സിസ്റ്റര്‍ ലൂയിസ നയിച്ചിരുന്നത്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളല്ലാതെ മറ്റ് രോഗങ്ങള്‍ ഒന്നുമില്ലാതെയാണ് സിസ്റ്റര്‍ നിത്യതയിലേക്കു യാത്രയായത്. 1953-ലാണ് ആരാധനാ സന്യാസിനി സമൂഹത്തിലെ അംഗമായത്. കടുത്തുരുത്തിയിലെ കോണ്‍വെന്റില്‍ വച്ചായിരുന്നു ഫോര്‍മേഷന്‍. പാലാ ആറുമാനൂര്‍ പുക്കുടി തോമസ്-അന്നമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകളായിരുന്നു സിസ്റ്റര്‍ ലൂയിസ. വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവകാംഗമായിരുന്നു.
ഹിന്ദിയില്‍ ബിരുദാനന്തര ബിരുദമെടുത്ത സിസ്റ്റര്‍ ആദ്യം പാലാ അല്‍ഫോന്‍സാ കോളജില്‍ അധ്യാപികയായിരുന്നു. റിട്ടയര്‍മെന്റിനു ശേഷമാണ് ഉജ്ജയിനില്‍ മിഷണറി പ്രവര്‍ത്തനത്തിനായി എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.