കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളര്‍ക്കടത്ത് കേസില്‍ ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കളളപ്പണ കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്‌ക്കുളള രണ്ട് ആള്‍ ജാമ്യവുമാണ് ജാമ്യ ഉപാധി.
ഡോളര്‍ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.
എന്നാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് പിന്നിൽ സി പി എം, ബി ജെ പി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കസ്റ്റംസ്സ് ശിവശങ്കറിന്റെ ജാമ്യത്തെ എതിർക്കാതിരുന്നത് ഈ അന്തർധാരയുടെ ഭാഗമായിട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.