ഷാർജ: ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ 'കനിവ് 2024' പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള സമഗ്ര പരിപാടിയും സംഗീത സായാഹ്നവും ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
യോഗത്തിൽ പ്രശസ്ത പീഡിയാട്രിക് ഓൺകോളജിസ്റ്റ് ഡോക്ടർ സൈനുൽ അബ്ദീൻ ക്യാൻസർ രോഗത്തെപ്പറ്റിയും അതിന്റെ നൂതന ചികിത്സാ രീതികളെ പറ്റിയും ബോധവൽക്കരണം നൽകി. വിശിഷ്ട അതിഥികളായി ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷന്റെ ഡയറക്ടർ റിയാസ് കിൽട്ടൺ, ദുബായ് സി എസ് ഐ പാരിഷ് വികാരി റവ രാജു ജേക്കബ്, ജബൽ അലി സി എസ് ഐ പാരിഷ് വികാരി റവ ചാൾസ് എന്നിവർ പങ്കെടുക്കുകയും പദ്ധതിക്ക് വേണ്ടെന്ന് ആശംസകൾ നേരുകയും ചെയ്തു.
തുടർന്ന് നടന്ന സംഗീത ശുശ്രൂഷയിൽ യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ 'ജോയ്ഫുൾ സിംഗേഴ്സിന്റെ' നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തി. അനുഷ് ഡേവിഡ് നേതൃത്വം നൽകിയ ഈ സംഗീത പരിപാടിയിൽ നൂറിൽ പരം ഗായകർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.