കേരളത്തില്‍ യുഡിഫ് തരംഗം; എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം 15 സീറ്റിന് മുകളില്‍: ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

കേരളത്തില്‍ യുഡിഫ് തരംഗം; എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം 15 സീറ്റിന് മുകളില്‍: ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ബിജെപിക്ക് പരമാവധി മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനവും ചില എക്‌സിറ്റ് പോളുകള്‍ നടത്തുന്നുണ്ട്.

ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ നേട്ടമാണ് പ്രവചിക്കുന്നത്. 17 മുതല്‍ 18 വരെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറയുമ്പോള്‍ എല്‍ഡിഎഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സര്‍വേയില്‍ പറയുന്നത്. അതേസമയം എന്‍ഡിഎക്ക് രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പറയുന്നു.

എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോളിലും കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. 17 മുതല്‍ 19 വരെ സീറ്റ് യുഡിഎഫ് നേടുമെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോളില്‍ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം എന്‍ഡിഎക്ക് ഒന്നു മുതല്‍ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.
ഇന്ത്യ ടിവി എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 13-15 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 3-5 വരെ സീറ്റ് നേടുമ്പോള്‍ എന്‍ഡിഎ 1-3 വരെ സീറ്റ് നേടുമെന്നും ഇന്ത്യ ടിവി എക്‌സിറ്റ് പോള്‍ പറയുന്നു.

ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ കേരളത്തില്‍ യുഡിഎഫിന് 14-15 സീറ്റുകളും ഇടതുമുന്നണിക്ക് നാലും ബിജെപിക്ക് ഒന്നും എന്നാണ് പറയുന്നത്.

കേരളത്തിലെ ഫലം സംബന്ധിച്ച് എക്സിറ്റ് പോള്‍:

ടൈംസ് നൗ-ഇടിജി
യുഡിഎഫ് : 14-15
എല്‍ഡിഎഫ് : 4
എന്‍ഡിഎ : 1
എബിപി-സി വോട്ടര്‍
യുഡിഎഫ് : 17-19
എല്‍ഡിഎഫ് : 0
എന്‍ഡിഎ : 1-3
ഇന്ത്യടുഡേ-ആക്‌സിസ്
യുഡിഎഫ് : 17-18
എല്‍ഡിഎഫ് : 1
എന്‍ഡിഎ : 2-3
ഇന്ത്യടിവി-സിഎന്‍എക്‌സ്
യുഡിഎഫ് : 13-15
എല്‍ഡിഎഫ് : 3-5
എന്‍ഡിഎ : 1-3


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.