ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണിക്ക് സമ്പൂര്‍ണ ആധിപത്യം. തമിഴ്‌നാട്ടിലെ 40 ലോക്‌സഭ സീറ്റില്‍ 37 നും 39 നും ഇടയില്‍ സീറ്റ് ഇന്ത്യാ മുന്നണി നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ പറയുന്നു. വര്‍ഗീയ കലാപം കൊടുപിരികൊണ്ട മണിപ്പൂരിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്. ആകെ രണ്ട് സീറ്റുകള്‍ ഉള്ളതില്‍ ബിജെപിക്ക് വട്ടപൂജ്യമാണ്.
എന്‍ഡിഎക്ക് പരമാവധി ഒരു സീറ്റാണ് പ്രവചിക്കുന്നത്. മുന്നണിയില്ലാത്ത എഐഎഡിഎംകെയ്ക്കും പരമാവധി ഒരു സീറ്റ് ലഭിച്ചേക്കും. ഇന്ത്യാ മുന്നണിക്ക് 33-37 സീറ്റ് തമിഴ്‌നാട്ടില്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എന്‍ഡിഎക്ക് 2-4 സീറ്റും, എഐഎഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുമാണ് പ്രവചനം. 28 സീറ്റ് ഇന്‍ഡ്യ നേടുമെന്നാണ് ഇന്ത്യ ന്യൂസ് സര്‍വേ പറയുന്നത്. ജന്‍ കി ബാത് 34-38 സീറ്റും ടി.വി9 35 സീറ്റും തമിഴ്‌നാട്ടില്‍ ഇന്‍ഡ്യക്ക് പ്രവചിക്കുന്നു.
അതേസമയം കര്‍ണാടകയില്‍ ബിജെപിക്കാണ് ആധിപത്യം. ആകെയുള്ള 28 സീറ്റില്‍ 23-25 സീറ്റ് എന്‍ഡിഎക്ക് ലഭിക്കുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ പറയുന്നു. ഇന്ത്യാ മുന്നണി 3-5 സീറ്റുകളില്‍ ഒതുങ്ങും. ഇതേ പ്രവചനമാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലും ഉള്ളത്. ടിവി9 എക്‌സിറ്റ് പോള്‍ 20 സീറ്റ് എന്‍ഡിഎക്കും എട്ട് സീറ്റ് ഇന്ത്യക്കുമാണ് നല്‍കുന്നത്. റിപബ്ലിക് ടിവി പി-മാര്‍ക്യു സര്‍വേയില്‍ 22 സീറ്റ് എന്‍ഡിഎക്കും ആറ് സീറ്റ് ഇന്ത്യക്കും പ്രവചിക്കുന്നു.
ഇന്ത്യാ ടുഡേയുടെ സമഗ്രമായ എക്‌സിറ്റ് പോള്‍:
ഉത്തര്‍പ്രദേശില്‍ ബിജെപി
80 സീറ്റുകളില്‍ 64-67 ബിജെപി നേടും.
എസ്.പി 7 മുതല്‍ 9 വരെയും
കോണ്‍ഗ്രസ് 1-3 സീറ്റുകള്‍
ബിഎസ്പി 0 മുതല്‍ ഒരു സീറ്റ് വരെ നേടുമെന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
ഒഡീഷയില്‍ സ്ഥാനമുറപ്പിച്ച് എന്‍ഡിഎ
ആകെ സീറ്റുകള്‍ - 25
എന്‍ഡിഎ 18-20
ഇന്ത്യ 0-1
ബിജെഡി 0-2
മറ്റുള്ളവര്‍ 0
ആന്ധ്രാപ്രദേശില്‍ മുന്‍തൂക്കം ടിഡിപിയ്ക്ക്
ആകെ സീറ്റുകള്‍ - 25
ബിജെപി 4-6
ടിഡിപി 13-15
ജെഎസ്പി - 2
കോണ്‍ഗ്രസ് - 0
വൈഎസ്ആര്‍സിപി 2-4
മറ്റുള്ളവര്‍- 0
മഹാരാഷ്ട്രയില്‍ എന്‍ഡിഎ 30 സീറ്റുകള്‍ വരെ നേടും
മഹാരാഷ്ട്രയിലെ പ്രധാന സീറ്റുകളില്‍ വലിയൊരു ഭാഗവും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് പോകാന്‍ സാധ്യത. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 28-32 സീറ്റുകള്‍ എന്‍ഡിഎയ്ക്കും 16-20 സീറ്റുകള്‍ ഇന്ത്യ ബ്ലോക്കിനും പ്രവചിക്കുന്നു. ന്യൂസ് 18 എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 32-35 സീറ്റുകളും ബിജെപിക്ക് മാത്രം 20-23 സീറ്റുകളും പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ പ്രകാരം ഇന്ത്യാ ബ്ലോക്ക് 15-18 സീറ്റുകള്‍ ആകും നേടുക. കോണ്‍ഗ്രസിന് 6-8 സീറ്റുകള്‍.
വെസ്റ്റ് ബംഗാളില്‍ മമതയ്ക്കും തൃണമൂലിനും അടി പതറുന്നു
ആകെ സീറ്റുകള്‍- 42
ടിഎംസി 11-14
ബിജെപി 26-31
ഇടത് 0-2
മറ്റുള്ളവ 0
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് തിരിച്ചടിയായി ബിജെപി
ആകെ സീറ്റുകള്‍- 48
ബിജെപി 20-22
എസ്എച്ച്എസ് 8-10
എന്‍സിപി 1-2
കോണ്‍ഗ്രസ് 3-4
എന്‍സിപി (എസ്പി) 3-5
എസ്എച്ച് എസ് (യുബിറ്റി) 9-11
മറ്റുള്ളവ 0-2
എന്‍ഡിഎയ്ക്ക് 350-370 സീറ്റുകളും ഇന്ത്യാ മുന്നണിക്ക് 200-ല്‍ താഴെ സീറ്റുകളും പ്രവചിച്ച് എക്‌സിറ്റ് പോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും ഇത് മൂന്നാം ടേമെന്നാണ് മിക്കവരും പ്രവചിക്കുന്നത്. സഖ്യത്തിന് 350-370 സീറ്റുകള്‍ വരെ ലഭിക്കും. 543 ലോക്സഭാ സീറ്റുകളില്‍ 400 എന്ന എന്‍ഡിഎയുടെ സ്വപ്ന സ്‌കോര്‍ ആരും പ്രവചിച്ചിട്ടില്ല. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് 200 സീറ്റില്‍ ഒതുങ്ങാനാണ് സാധ്യത.
മണിപ്പൂരില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
ആകെ സീറ്റുകള്‍ - 2
ബിജെപി - 0
കോണ്‍ഗ്രസ് 1-1
മറ്റുള്ളവ 1-1
ആസാമിലും ബിജെപിയ്ക്ക് കുതിപ്പ്
ആകെ സീറ്റുകള്‍ - 14
ബിജെപി 9-11
കോണ്‍ഗ്രസ് 2-4
മറ്റുള്ളവ- 0
ഉത്തരാഖണ്ഡില്‍ ബിജെപി
ആകെ സീറ്റുകള്‍ - 5
ബിജെപി - 5
കോണ്‍ഗ്രസ് - 0
മറ്റുള്ളവ - 0
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്ല
ആകെ സീറ്റുകള്‍ - 4
ബിജെപി- 4
കോണ്‍ഗ്രസ്- 0
പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ
ആകെ സീറ്റുകള്‍ - 13
ബിജെപി 2-4
കോണ്‍ഗ്രസ് 7-9
എസ്എഡി 2-3
എഎപി 0-2
മറ്റുള്ളവ 0-1
ഹരിയാനയില്‍ ബിജെപിയുടെ തേരോട്ടം
ആകെ സീറ്റുകള്‍ - 10
എന്‍ഡിഎ 6-8
ഇന്ത്യാ മുന്നണി 2-4
ഡല്‍ഹിയില്‍ എഎപിക്ക് തിരിച്ചടി
ആകെ സീറ്റുകള്‍ - 7
എന്‍ഡിഎ 6-7
ഇന്ത്യാ മുന്നണി 0-1
മറ്റുള്ളവര്‍ - 0
ഗുജറാത്തില്‍ ബിജെപി ആധിപത്യം നിലനിര്‍ത്തും
ആകെ സീറ്റുകള്‍ - 26
ബിജെപി- 25 മുതല്‍ 26 സീറ്റുകള്‍
കോണ്‍ഗ്രസ്- ഒരു സീറ്റ് വരെ
ഗോവയില്‍ 50/50
ആകെ സീറ്റുകള്‍- 2
എന്‍ഡിഎ- 1
ബിജെപി- 1
കോണ്‍ഗ്രസിന് രാജസ്ഥാന്‍ 'മരുപ്പച്ച'
ആകെ സീറ്റുകള്‍- 25
ബിജെപി 16 -19 വരെ
കോണ്‍ഗ്രസ് 5-7 വരെ
മറ്റുള്ളവര്‍ 1-2 വരെ
മധ്യപ്രദേശ് തൂത്തുവാരി എന്‍ഡിഎ
ആകെയുള്ള 29 സീറ്റുകളില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ നേടുമെന്ന് എക്‌സിറ്റ് പോള്‍. ഇന്ത്യാ മുന്നണിക്ക് ഒരു സീറ്റ് നേടാന്‍ സാധ്യതയെന്നും ഇന്ത്യാ ടുഡേ.
ഛത്തീസ്ഗഢില്‍ ബിജെപിയുടെ തേരോട്ടം
ബിജെപി 10-11 സീറ്റുകള്‍
കോണ്‍ഗ്രസ് ഒരു സീറ്റ് വരെ
മറ്റുള്ളവര്‍ 0
ഝാര്‍ഖണ്ഡ് ആര്‍ക്കൊപ്പം?
ബിജെപി 8-10 സീറ്റുകള്‍
കോണ്‍ഗ്രസ് 2-3 സീറ്റുകള്‍
എജെഎസ് യു ഒരു സീറ്റ് വരെ
മറ്റുള്ളവര്‍ 2-3 വരെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.