എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി; അടുത്ത 100 ദിന കര്‍മ്മ പരിപാടികളുടെ രൂപീകരണത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി; അടുത്ത 100 ദിന കര്‍മ്മ പരിപാടികളുടെ രൂപീകരണത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി അനുകൂലമായതോടെ മൂന്നാം വട്ട ഭരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി. മൂന്നാം മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള കര്‍മ്മ പരിപാടികളാണ് അജണ്ട.

യോഗത്തില്‍ ഉഷ്ണ തരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോളുകളില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചനം ഉണ്ടായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

ചര്‍ച്ചയില്‍ വരും മാസങ്ങളിലെ മോഡി സര്‍ക്കാരിന്റെ മുന്‍ഗണനകളും പ്രവര്‍ത്തന പദ്ധതികളും രൂപ്പപ്പെടുത്തും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നും ചര്‍ച്ചയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.