ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം പ്രവചനങ്ങളും.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് ദേശബന്ധു പത്രത്തിന്റെ ഡിജിറ്റല്‍ ചാനലായ ഡിബി ലൈവ് പുറത്തു വിട്ടത്. ഇന്ത്യ മുന്നണി 255 മുതല്‍ 290 വരെ സീറ്റ് നേടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. എന്‍ഡിഎക്ക് ലഭിക്കുന്ന സീറ്റ് 201 മുതല്‍ 241 വരെയാകും.
തമിഴ്‌നാട്ടില്‍ 37 മുതല്‍ 39 വരെ സീറ്റ് ഇന്ത്യ മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എന്‍ഡിഎക്കുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണി 28-30 സീറ്റുകള്‍ വരെയും എന്‍ഡിഎ ഏകദേശം 20 സീറ്റുകളുമാണ് നേടുക.
ബിഹാറിലും കര്‍ണാടകയിലും ഇന്ത്യ മുന്നണിക്ക് തന്നെയാണ് മേധാവിത്വം. ബിഹാറില്‍ എന്‍ഡിഎ 14-16, പ്രതിപക്ഷ മുന്നണി 24-26 എന്നിങ്ങനെയാണ് പ്രവചനം. കര്‍ണാടകയില്‍ എന്‍ഡിഎ 8-10, ഇന്ത്യ മുന്നണി 18-20 എന്നിങ്ങനെയും ഡിബി ലൈവ് പ്രവചിക്കുന്നു.
രാജസ്ഥാനില്‍ എന്‍ഡിഎ 17-19, ഇന്ത്യ മുന്നണി 6-8 എന്നിങ്ങനെയാകും സീറ്റ് നില. കേരളത്തില്‍ 16-18 വരെ സീറ്റുകള്‍ യുഡിഎഫ് നേടും. എല്‍ഡിഎഫിന് 2-3 സീറ്റുകളാണ് സാധ്യത. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്.
ഉത്തര്‍ പ്രദേശില്‍ എന്‍ഡിഎക്ക് 46-48 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 32-34 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 26-28,ബിജെപി 11-13, കോണ്‍ഗ്രസ് 2-4 എന്നിങ്ങനെയാണ് പ്രവചനം.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 6-8 സീറ്റുകളും കോണ്‍ഗ്രസ് 5-7 ഏഴ് സീറ്റുകളും നേടും. ഒഡിഷയില്‍ ബിജെഡി 12-14, ബിജെപി 6-8, കോണ്‍ഗ്രസ് 0-2 എന്നിങ്ങനെയാണ് പ്രവചനം. മധ്യപ്രദേശിലും ഗുജറാത്തിലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. ഡിബി ലൈവിന്റെ എക്‌സിറ്റ് പോള്‍ ഫലം ഇന്ത്യ മുന്നണിയുടെ നിരവധി നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
ദേശബന്ധു പത്രത്തിന്റെ ഡിജിറ്റല്‍ ചാനലാണ് ഡിബി ലൈവ്. നിലവില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ നിന്ന് 1959 പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണിത്. റായ്പുരിന് പുറമെ ബിലസ്പുര്‍, ഭോപ്പാല്‍, ജബല്‍പുര്‍, സാഗര്‍, സത്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പത്രത്തിന് എഡിഷനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.