ആന്ധ്രയില്‍ ജഗന്‍ വീഴും; എന്‍ഡിഎ സഖ്യം അധികാരം പിടിക്കും: ഒഡിഷയില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്നും എക്‌സിറ്റ് പോള്‍ സര്‍വേ

ആന്ധ്രയില്‍ ജഗന്‍ വീഴും; എന്‍ഡിഎ സഖ്യം അധികാരം പിടിക്കും:  ഒഡിഷയില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്നും എക്‌സിറ്റ് പോള്‍ സര്‍വേ

അമരാവതി: ആന്ധ്ര പ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഒഡിഷയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തു വന്നത്.

ടിഡിപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ആന്ധ്രയില്‍ 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടും. ജഗന്‍ മോഹന്‍ സര്‍ക്കാര്‍ താഴെ വീഴും. വൈഎസ്ആര്‍സിപിക്ക് 55 മുതല്‍ 77 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

എന്‍ഡിഎ സഖ്യത്തില്‍ ടിഡിപി 78 മുതല്‍ 96 സീറ്റുകള്‍ നേടും. ജെഎസ്പി 16 മുതല്‍ 18 വരെയും ബിജെപി നാല് മുതല്‍ ആറ് സീറ്റ് വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിനു രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്.

ഒഡിഷയില്‍ 62 മുതല്‍ 80 സീറ്റുകള്‍ വരെ ബിജെപി നേടും. ബിജെഡിക്കും സമാന സീറ്റുകളിലാണ് സാധ്യത. 62 മുതല്‍ 80 വരെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 113 സീറ്റുകളാണ് ബിജെഡി നേടിയത്. ഒഡിഷയില്‍ 147 അംഗ നിയമസഭയില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം പറയുന്നു. കോണ്‍ഗ്രസിനു സംസ്ഥാനത്ത് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

അതേസമയം ആന്ധ്രയില്‍ ജഗന്‍ മോഹന്‍ നേരിയ വ്യത്യാസത്തില്‍ അധികാരം നിലനിര്‍ത്തിയേക്കുമെന്ന് ചുരുക്കം ചില സര്‍വേകള്‍ പ്രവചിക്കുന്നുണ്ട്. വൈആര്‍സിപിക്ക് 94 മുതല്‍ 104 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. എന്‍ഡിഎ സഖ്യത്തിനു 71 മുതല്‍ 81 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.