ഉത്തര്‍പ്രദേശില്‍ മോഡിയെയും യോഗിയെയും ഞെട്ടിച്ച് ഇന്ത്യ സഖ്യം മുന്നില്‍; മോഡിയും സ്മൃതി ഇറാനിയും പിന്നില്‍

ഉത്തര്‍പ്രദേശില്‍ മോഡിയെയും യോഗിയെയും ഞെട്ടിച്ച് ഇന്ത്യ സഖ്യം മുന്നില്‍; മോഡിയും സ്മൃതി ഇറാനിയും  പിന്നില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ മോഡിയെയും യോഗിയെയും ഞെട്ടിച്ച് ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. ഇന്ത്യ സഖ്യം 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

31 സീറ്റുകളില്‍ എന്‍ഡിഎയും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി 6000 ല്‍ അധികം വോട്ടുകളില്‍ പിന്നിട്ടു നില്‍ക്കുകയാണ്.

യു.പി പിസിസി അധ്യക്ഷന്‍ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമായി ലീഡ് ചെയ്യുന്നു. അമേഠിയില്‍ സ്മൃതി ഇറാനി പിന്നിലാണ്.

ദേശീയ തലത്തില്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോള്‍ എന്‍ഡിഎ 280 ഉം ഇന്ത്യ മുന്നണി 240 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആദ്യം പിന്നിട്ടു നിന്നിരുന്ന കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുകയാണ്.

കേരളത്തില്‍ ഇപ്പോള്‍ 18 സീറ്റില്‍ യുഡിഎഫും ഒന്നു വീതം സീറ്റുകളില്‍ എല്‍ഡിഎഫും എന്‍ഡിഎയും ലീഡ് ചെയ്യുന്നു. തൃശൂരില്‍ സുരേഷ് ഗോപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.