102 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസ്; 2014 ന് ശേഷം ഇതാദ്യം; തൃശൂരില്‍ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു

102 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസ്; 2014 ന് ശേഷം ഇതാദ്യം; തൃശൂരില്‍ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ ആകുമ്പോള്‍ 102 സീറ്റുകളില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ്. 2014 ന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് 100 സീറ്റുകള്‍ക്ക് മേല്‍ ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയും വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്.

ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ശക്തമായി തിരിച്ചു വന്നു. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എന്‍ഡിഎ മുന്നില്‍ കയറി. നിലവില്‍ എന്‍ഡിഎ 290 സീറ്റിലും ഇന്ത്യ മുന്നണി 227 സീറ്റുകളിലും മുന്നിലാണ്.

കേരളത്തില്‍ യുഡിഎഫ് 17, എന്‍ഡിഎ രണ്ട്, എല്‍ഡിഎഫ് ഒന്ന് എന്ന നിലയില്‍ മുന്നേറ്റം തുടരുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി വിജയം ഏതാണ്ട് ഉറപ്പിച്ചു. ലീഡ് 30,000 കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ 5,000 ത്തിലധികം വോട്ടിന് ലീഡ് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.