പ്രവചനാതീതമായി തിരുവനന്തപുരം; ലീഡ് നിലയില്‍ 16,000 ത്തിന് മുകളില്‍ രാജീവ് ചന്ദ്രശേഖര്‍: തീരദേശ മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് തരൂര്‍

പ്രവചനാതീതമായി തിരുവനന്തപുരം; ലീഡ് നിലയില്‍ 16,000 ത്തിന് മുകളില്‍ രാജീവ് ചന്ദ്രശേഖര്‍: തീരദേശ മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വന്‍ തോതില്‍ ലീഡുയര്‍ത്തി മുന്നിലാണ്. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ 16,565 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. വോട്ടെണ്ണല്‍ നടക്കാനുള്ള തീരദേശ മേഖലയിലാണ് തരൂരിന്റെ പ്രതീക്ഷ.

വോട്ടെണ്ണി തുടങ്ങിയതിന് ശേഷം ഒരു സമയത്ത് പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് ലീഡ് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. പത്ത് റൗണ്ട് വരെ രാജീവ് ലീഡ് നില ഉയര്‍ത്തിയാലും പതിനൊന്നാമത്തെ റൗണ്ട് മുതലാണ് തിരുവനന്തപുരം ആര്‍ക്കൊപ്പം എന്നതില്‍ അന്തിമവിധി വരിക.

2014 ല്‍ നാലാം റൗണ്ട് എണ്ണുമ്പോള്‍ 10,000 മുകളിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന രാജഗോപാല്‍ ലീഡ്. എന്നാല്‍ പതിനൊന്നാമത്തെ റൗണ്ട് മുതല്‍ ശശി തരൂര്‍ ലീഡ് നില ഉയര്‍ത്തുകയും വിജയിച്ച് കയറുകയുമായിരുന്നു.

15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ വിജയം. 2014 വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിപ്പോഴുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.