മണിപ്പൂരില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം; ഇന്ത്യ സഖ്യം ഷൈനിങ്: കേരളത്തില്‍ യുഡിഎഫ് 17 സീറ്റില്‍ മുന്നില്‍

മണിപ്പൂരില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം; ഇന്ത്യ സഖ്യം ഷൈനിങ്: കേരളത്തില്‍ യുഡിഎഫ് 17 സീറ്റില്‍ മുന്നില്‍

എന്‍ഡിഎ - 275, ഇന്ത്യ മുന്നണി - 249

ഇംഫാല്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. സംസ്ഥാനത്ത് ആകെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്.

ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂരും. ഇരു മണ്ഡലങ്ങളിലും എന്‍ഡിഎ സഖ്യ കക്ഷികളാണ് സിറ്റിങ് എംപിമാര്‍. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.

ഇന്നര്‍ മണിപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ അങ്കോംച ബിമല്‍ അകോയ്ജം മുന്നേറുകയാണ്. ഔട്ടര്‍ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആല്‍ഫ്രഡ് കാന്‍ഗാം ആര്‍തര്‍ മുന്നേറുകയാണ്.

മണിപ്പൂര്‍ കലാപത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. സംസ്ഥാനം കത്തിയെരിഞ്ഞപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ന്ന മൗനം രാജ്യ വ്യാപകമായി ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ദേശീയ തലത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നത്. എന്‍ഡിഎ 275 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ഇന്ത്യ സഖ്യം 249 സീറ്റുകളില്‍ ലീഡ് തുടരുന്നു. കേരളത്തില്‍ യുഡിഎഫ് 17, എന്‍ഡിഎ 2, എല്‍ഡിഎഫ് 1, എന്നിങ്ങനെയാണ് ലീഡ് നില.

തൃശൂരിന് പുറമേ തിരുവനന്തപുരത്തും ബിജെപി മുന്നേറ്റമാണ് കാണുന്നത്. 11,000 ത്തിലധികം വോട്ടുകള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ മുന്നിലാണ്. തൃശൂരില്‍ വിജയമുറപ്പിച്ച സുരേഷ് ഗോപി 63,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് മുന്നിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.