ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിനായി ബിജെപി നേതാക്കള്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ വന്‍ വിലപേശലുമായി ടിഡിപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഘടക കക്ഷികള്‍.
സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി വകുപ്പുകളില്‍ കേന്ദ്ര മന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടേക്കും. എന്നാല്‍ അഞ്ച് മുതല്‍ ആറ് വരെ വകുപ്പുകളും ടിഡിപി ആവശ്യപ്പെടുന്നുണ്ടെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിജയവാഡയില്‍ നിന്ന് തിരിക്കും മുമ്പ് നായിഡു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളും ഈ ദിശയിലാണ് സൂചനകള്‍ നല്‍കുന്നത്. രാഷ്ട്രീയത്തില്‍ താന്‍ വളരെ പരിചയ സമ്പന്നനാണെന്നും രാജ്യത്ത് പല രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. തങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പമാണെന്നും നായിഡു വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ ജെഡിയുവും ഏക്നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാനും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാര സ്വാമിയുടെ ജെഡിഎസും മന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ജൂണ്‍ എട്ടിന് പുതിയ നരേന്ദ്ര മോഡി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മോഡിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കും. ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.