കൊച്ചി: 24 റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ കള്ളക്കേസില്‍ കുടുക്കിയ സിഐയ്‌ക്കെതിരെ കര്‍ശന നടപടി. അതിരപ്പള്ളി സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. റൂബിന്‍ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി.
അതേസമയം റൂബിനെ നേരത്തെ കള്ള കേസില്‍ കുടുക്കിയ സംഭവത്തിലും പുനരന്വേഷണം നടത്തും. ഉത്തരമേഖല ഐജി കെ. സേതുരാമന്റേതാണ് ഉത്തരവ്. സിഐ ആന്‍ഡ്രിക് ഗ്രോമിക്കിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. റൂബിന്‍ ലാലിനെ മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല അറസ്റ്റില്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചില്ല. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ വിവസ്ത്രനാക്കി. ഇത്തരം പ്രവര്‍ത്തിയിലൂടെ പൊലിസിന്റെ പ്രതിച്ഛായ മോശമാക്കിയെന്നുമാണ് കണ്ടെത്തല്‍.
തൃശൂര്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. റൂബിന്‍ ലാലിന്റെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. അര്‍ധരാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
റൂബിന്‍ ലാലിന്റെ അറസ്റ്റ് മറച്ചുവച്ചത് സ്ഥിരീകരിക്കുന്ന ഫോണ്‍ സംഭാഷണവും ഫോണ്‍ രേഖയും പുറത്തുവന്നിരുന്നു. ഒപ്പം റൂബിന്‍ ലാലിന്റെ അറസ്റ്റില്‍ വീഴ്ച സമ്മതിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അറസ്റ്റിനുള്ള മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിര്‍ത്തിയതും വീഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആന്‍ഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂര്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.