ദുബായ്: അത്യാധുനിക ടെക്നോളജി ഉപയോഗിച്ചു കൊണ്ടാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ മെഡിക്കൽ ടീം പ്രാദേശികവും അന്തർദേശീയവുമായ വൈദഗ്ധ്യമുള്ള 83 ഡോകർമാർ എല്ലാവരും ആശുപത്രിയിൽ ഉണ്ടാകും. എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ രോഗനിർണയ സംവിധാനങ്ങളും ആശുപത്രിയിൽ ഉണ്ടായിരിക്കും.
ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ, റിമോട്ട് മോണിറ്ററിഗ്, പരിശോധനയും ഉണ്ടായിരിക്കും. തത്സമയ രോഗ പരിചരണവും അത്യാധുനിക പരിചരണ സജ്ജീകരണങ്ങളാണുള്ളത്. നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യയും ദുബായ് മെഡ്കെയർ റോയല് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഉപയോഗപ്പെടുത്തുന്നു.
ദുബായ് അൽ ഖിസൈസിലെ മെഡ് കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റല് ഹിസ് ഹൈനസ് ഷൈഖ് റാഷിദ് ബിന് ഹംദാന് അല് മക്തൂം ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജിസിസിയുടെ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, മെഡ്കെയർ ഹോസ്പിൽസ് ആൻഡ് മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് സിഇഒ ഡോ. ഷനില ലൈജു, സർക്കാർക്കാർ, മന്ത്രാലയ പ്രതിനിധികൾ, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആഗോളതലത്തിൽ മികച്ച ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിലൊന്നാക്കി യുഎഇയെ മാറ്റാന് ലക്ഷ്യമിടുന്ന യുഎഇയുടെ വിഷന് 2031-നെ പിന്തുണയ്ക്കുന്ന മെഡ് കെയറിന്റെ പ്രതിബദ്ധതയ്ക്കൊപ്പം, പ്രാദേശികവും അന്തർദേശീയവുമായ രോഗികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുക എന്ന ദൗത്യവും ഉൾക്കൊണ്ടുകൊണ്ടാണ് 335,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക കെയർ ഹോസ്പിറ്റൽ യാഥാർത്യമാക്കിയിരിക്കുന്നത്. ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിൽ അൽ ഖിസൈസിൽ സ്ഥിതി ചെയ്യുന്ന ഈ 126 കിടക്കകളുള്ള കെയർ ഹോസ്പിറ്റലിൽ എത്തിച്ചേരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.